ഉത്സവാഘോഷങ്ങള്‍ എനിക്ക് എന്നും ഒരു ഹരം തന്നെയാണ്. നെറ്റിപട്ടം ചൂടി നില്‍കുന്ന ഗജവീരന്മാരും ശിങ്കാരിമേളവും പഞ്ചവാദ്യങ്ങളും ഒക്കെ കൂടി ഒരു ഹരവും സുഖവും തന്നെ നല്കുന്നു. ആര്‍പ്പുവിളികളും ശബ്ദ കോലാഹലങ്ങളും ഒക്കെ ആയി ബഹു രസം തന്നെ ആണ്. പിന്നെ കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുക, കുസൃതികള്‍ കാണിക്കുക...പിന്നെ....ഹി ഹി..
ആനകളുടെ പിറകെ ഞാന്‍ അങ്ങനെ പോകാറില്ല. അടുത്ത്‌ ചെന്നു കാണും തൊടും അല്ലെങ്കില്‍ ദൂരെ നിന്നു നോക്കും. ചെണ്ട മേളത്തിനോത്തു തുള്ളാന്‍ ഭയങ്കര രസമാണ്. പ്രത്യേകിച്ച് കൂട്ടുകാരും കൂടെ ഉള്ളപ്പോള്‍. പിന്നെ ഒരു നിയന്ത്രണവും ഇല്ലാതെ ആകെ ബഹളമാണ്.
ഞാന്‍ സ്ഥിരം പങ്കെടുക്കുന്ന വേലകള്‍ ആണ് വടക്കഞ്ചേരി വേലകള്‍ (മൂന്ന് എണ്ണം), നെമ്മാറ-വല്ലങ്ങി വേല, മുടപ്പല്ലൂര്‍ വേല തുടങ്ങിയവ. ഇവിടങ്ങളിലെ വെടിക്കെട്ടുകള്‍ പരമാവധി അടുത്ത്‌ നിന്നു കാണുക എന്നത് എന്റെ സ്ഥിരം പണിയാണ്. പോലീസ് ഓടിച്ചു വിടുമ്പോള്‍ തിരിഞ്ഞു നോക്കാതെ ഓടും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പോയത്  ഓര്‍മ വരുന്നു. ആദ്യമായാണ്‌ തൃശൂര്‍ വെടിക്കെട്ട് കാണുന്നത്. അതിന്റെ ത്രില്ലില്‍ ആണ് പോകുന്നത്. എന്റമ്മോ തകര്‍പ്പന്‍. പൂരം വെടിക്കെട്ട് കാണാന്‍ ഉള്ള ഭാഗ്യം ഇല്ല. കാരണം അന്ന് ക്ലാസ്സ് തുടങ്ങും. പിന്നെ ഇതുവരെ 
സാമ്പിളും പൂരവും മുടക്കിയിട്ടില്ല. കഴിഞ്ഞ തവണ വേലയ്ക്കു പകല്‍പോയിരുന്നു. അതു പക്ഷേ സിനിമയ്ക്കു വേണ്ടി പോയതായിരുന്നു. പൂരം എക്സിബിഷ്യനു സ്ഥിരം പോകും. ഇത്തവണയും പോയി. നല്ല രസമുണ്ട്.
എത്രവട്ടം കണ്ടാലും കേട്ടാലും മതിവരാത്തതാണ് പൂരങ്ങളും വേലകളും. ആനകളും ആനച്ചമയങ്ങളും ഒരിക്കല്‍ കണ്ടാല്‍ പിന്നെ ഒരിക്കലും മനസ്സില്‍ നിന്നും മായില്ല.


© All Rights Reserved by SR TecH DeZ 2013