ജീവിതം കുറെ മുന്നോട്ടു കിടപ്പുണ്ട്...പഠിക്കാതെ അടിച്ചു പൊളിച്ചു നടക്കുമ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ഈ പോക്കാണെങ്കില്‍ ഞാന്‍ എവിടെ എത്തും
കൂടെ നടക്കുന്നവനും എന്നെക്കാള്‍ പിന്നില്‍ മാര്‍ക്ക് ഉള്ളവനും പരീക്ഷക്ക്‌ എന്നെക്കാള്‍ മാര്‍ക്ക് മേടിച്ചപ്പോള്‍ മൂക്കത്ത് വിരലും വച്ച് ഇരുന്നു. ശെടാ...ഇവനൊക്കെ ഇതു എപ്പോ പഠിച്ചു, എപ്പോ തുടങ്ങി ഇതൊക്കെ...ദൈവമേ.... ചിലവന്മാരോട് ചോദിച്ചാല്‍ അവന്മാര്‍ പറയും പരീക്ഷ വരും പോകും. നമ്മള്‍ അതൊന്നും ശ്രദ്ധിക്കാറില്ല. അതും കെട്ട് നമ്മള്‍ ഇരിക്കും. അവസാനം അവന്‍ മാര്‍ക്കും മേടിച്ചു പോവുകയും ചെയ്യും. പഠിച്ചു ജോലി കിട്ടി അവന്‍ അവന്റെ വഴിക്ക് പോകും.. നമ്മള്‍ മേലോട്ട് വായും പൊളിച്ചും ഇരിക്കും..
കോപ്പി അടി എനിക്ക് അന്നും ഇന്നും ഒരു ഹരമാണ്. കോപ്പി അടിച്ചടിച്ച് അവസാനം പരീക്ഷക്ക്‌ ഒന്നും പഠിക്കാതെ ചെല്ലുന്ന അവസ്ഥ വരെ ആയി. കാലക്കേടിന് വിചാരിക്കുന്നതൊന്നും ആയിരിക്കില്ല പരീക്ഷ ഹാളില്‍ നടക്കുക. അടുത്തുള്ളവന്റെ നോക്കി എഴുതാമെന്ന് കരുതി ചെന്നാല്‍ അന്ന് അവനെ മാറ്റി ഇരുത്തി ഏതെങ്കിലും ഒരു മണ്ടന്‍ കൊണാപ്പിയെ കൊണ്ട് വന്നിരുത്തും. അപ്പോള്‍ അവനെ കൂടി ജയിപ്പിക്കേണ്ട ബാധ്യത എനിക്കായി. ചിലപ്പോള്‍ ക്ലാസ്സ് മാറ്റും. അല്ലേല്‍ ടീച്ചര്‍മാര്‍ക്ക് എന്നിലുള്ള വിശ്വാസം കൊണ്ട് ഒറ്റയ്ക്ക് മാറ്റി ഇരുത്തും. അങ്ങനെ ഇപ്പം ഇവന്റെ നോക്കി ആരും എഴുതണ്ട. ഒന്നും മിണ്ടാതെ പോയി ഇരിക്കും. കഷ്ടകാലത്തിന് ഏതെങ്കിലും ടീച്ചര്‍ മാറി വന്നാല്‍ പ്രതീക്ഷകള്‍ അവിടെ തകര്‍ന്നു വീഴും. എന്തായാലും ഞാന്‍ സംഗതി നടപ്പിലാക്കും. എന്റെ ദൈവമേ.. സ്വന്തമായി ഒരു പരീക്ഷ എഴുതി ജയിച്ചിട്ട് എത്ര കാലമായി.
എന്തായാലും ഈ അടുത്ത കാലത്ത് എല്ലാം ഭംഗി ആയി എഴുതി.
പ്രണയിക്കാന്‍ താല്പര്യം തോന്നിയിട്ടില്ല. സമയം കിട്ടിയിട്ടില്ല എന്നതാണ് പരമമായ സത്യം. എന്നെ ആരും പ്രേമിച്ചിട്ടില്ല (സത്യമാണോ എന്നറിയില്ല). അതുകൊണ്ട് ഞാനും ആരെയും...........പ്രേമിച്ചിട്ടില്ല.


© All Rights Reserved by SR TecH DeZ 2013